2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

ലോക്പാല്‍ ബില്ലിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കും: പ്രണ

ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നിരാഹാര സമരം നിര്‍ത്തണമെന്ന് ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. ലോക്പാല്‍ ബില്ല് സംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തുമ്പോഴാണ് ഹസാരെയോട് നിരാഹാര സമരം അവസാനിപ്പിക്കാന്‍ പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചത്. 

ലോക്പാല്‍ ബില്ലിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ഭരണഘടന അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചികൊണ്ട് ബില്ല് നടപ്പാക്കുമെന്നും ഇതുസംബന്ധിച്ചുള്ള കാര്യങ്ങള്‍ സ്റ്റാന്‍ഡിങ് കമ്മറ്റി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ലോക്പാല്‍ ബില്ലുകൊണ്ടുമാത്രം അഴിമതി അവസാനിപ്പിക്കാനാവില്ലെന്ന് അണ്ണാ ഹസാരെയെ നേരത്തെ അറിയിച്ചിരുന്നു. പാര്‍ലമെന്റിന്റെ പരമാധികാരം ലംഘിക്കാതെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ വിശദീകരിച്ചു.

ജന്‍ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട അണ്ണാ ഹസാരെയുടെ മുന്ന് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. 

ഇതിന് മുമ്പ് ഒമ്പത് തവണ ലോക്പാല്‍ ബില്‍ സഭയുടെ പരിഗണനയ്ക്ക് വന്നതാണ്. ബില്‍ ഇനിയും പാസാക്കാനാവാത്തതില്‍ ബി.ജെ.പിയും കുറ്റക്കാരാണെന്നും നിയമം നടപ്പാക്കുന്നതിന് ഹസാരെ സമയം നിശ്ചയിച്ചതില്‍ തെറ്റില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ